‘വെ​ളി​ച്ച​മാ​ണ് തി​രു​ദൂ​ത​ർ’ വി​ഷ​യ​ത്തി​ൽ കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് (കെ.​ഐ.​ജി) ഫ​ർ​വാ​നി​യ ഏ​രി​യ​യി​ൽ ന​ട​ത്തി​യ

പ​രി​പാ​ടി​യി​ൽ​നി​ന്ന്

കെ.ഐ.ജി ഫർവാനിയ ഏരിയ ‘വെളിച്ചമാണ് തിരുദൂതർ’ പ്രഭാഷണം സംഘടിപ്പിച്ചു

കു​വൈ​ത്ത് സി​റ്റി: ‘വെ​ളി​ച്ച​മാ​ണ് തി​രു​ദൂ​ത​ർ’ വി​ഷ​യ​ത്തി​ൽ കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് (കെ.​ഐ.​ജി) ഫ​ർ​വാ​നി​യ ഏ​രി​യ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. മ​നു​ഷ്യ സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും സ​മ​ത്വ​ത്തി​ന്റെ​യും സം​സ്ഥാ​പ​ക​നും നി​ർ​മാ​താ​വു​മാ​യ വി​പ്ല​വ​കാ​രി​യാ​ണ് മ​ഹാ​നാ​യ പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​റു​ത്തി​രു​ണ്ട നീ​ഗ്രോ അ​ടി​മ​യാ​യി​രു​ന്ന ബി​ലാ​ലി​നൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ചും രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യു​ണ്ടാ​ക്കി​യ പ​ള്ളി​യി​ൽ ബാ​ങ്ക് വി​ളി​ക്കാ​ൻ മു​ക​ളി​ലേ​ക്ക് ത​ന്റെ സ്വ​ന്തം ചു​മ​ലി​ലൂ​ടെ ക​യ​റ്റി സ​മൂ​ഹ​ത്തി​ൽ സ്ഥാ​നം ന​ൽ​കി​യും വ​ർ​ഗ വ​ർ​ണ വൈ​ജാ​ത്യ​ങ്ങ​ളെ തൂ​ത്തെ​റി​ഞ്ഞ് വി​ശ്വ​സാ​ഹോ​ദ​ര്യ​ത്തി​ന്റെ വി​പ്ല​വം സൃ​ഷ്ടി​ച്ച മ​ഹാ​നു​ഭാ​വ​നാ​ണ് മു​ഹ​മ്മ​ദ് ന​ബി​യെ​ന്നും മ​നു​ഷ്യ​ർ​ക്ക് കാ​രു​ണ്യ​ത്തി​ന്റെ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കി​യ പ്ര​വാ​ച​ക​ൻ ക​രു​ണ വ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ന്ന പു​തി​യ കാ​ല​ത്ത് കൂ​ടു​ത​ൽ വാ​യി​ക്ക​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി.

കെ.​ഐ.​ജി കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് പി.​ടി. മു​ഹ​മ്മ​ദ് ശ​രീ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ കെ.​ഐ.​ജി വൈ​സ് പ്ര​സി​ഡ​ന്റ് സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ സ​മാ​പ​ന​വും പ്രാ​ർ​ഥ​ന​യും ന​ട​ത്തി. കെ.​ഐ.​ജി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ്, വൈ​സ് പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ മ​ഞ്ചേ​രി, യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ് മ​ഹ്‌​നാ​സ് മു​സ്ത​ഫ, ഐ​വ കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് മ​ഹ്ബൂ​ബ അ​നീ​സ്, ഫ​ർ​വാ​നി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ന​വാ​സ് തോ​പ്പി​ൽ, പി.​എ. അ​ൽ​ത്താ​ഫ്, ഷം​ല ഹ​ഫീ​സ്, മ​ല​ബാ​ർ ഗോ​ൾ​ഡ് ക​ൺ​ട്രി ഹെ​ഡ് അ​ഫ്സ​ൽ ഖാ​ൻ, ക്വാ​ളി​റ്റി ഫു​ഡ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​സ്ത​ഫ, ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ഡി.​ജി.​എം അ​ബ്ദു​ൽ അ​സീ​സ്, സി​റ്റി ക്ലി​നി​ക് ഖൈ​ത്താ​ൻ മാ​നേ​ജ​ർ നി​ധി​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് ന​ജീ​ബ് സി.​കെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ഫ​ർ​വാ​നി​യ ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്.​കെ.​പി. മു​ഹ​മ്മ​ദ് റ​ഫീ​ഖ് സ്വാ​ഗ​ത​വും അ​നീ​സ് അ​ബ്ദു​സ്സ​ലാം ഖി​റാ​അ​ത്തും ന​ട​ത്തി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ അ​ബ്ദു​ൽ വാ​ഹി​ദ്, ഹ​ഫീ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KIG Farwaniya area organized a lecture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.