പെരുന്നാൾ പിക്നികിൽ കെ.ഐ.ജി ഫർവാനിയ ഏരിയ അംഗങ്ങൾ
കുവൈത്ത് സിറ്റി: കളിയും പാട്ടും ആഘോഷങ്ങളുമായി കെ.ഐ.ജി ഫർവാനിയ ഏരിയ പെരുന്നാൾ പിക്നിക്. ‘ഒരു വട്ടം കൂടി’ എന്ന തലക്കെട്ടിൽ കബ്ദ് റിസോർട്ടിൽ സംഘടിപ്പിച്ച പിക്നികിൽ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. കെ.ഐ.ജി ഘടകത്തിന് കീഴിലെ യൂത്ത് ഇന്ത്യ, ഇസ്ലാമിക വിമൻസ് അസോസിയേഷൻ (ഐവ), സ്റ്റുഡൻസ് ഇന്ത്യ, ബാലസംഘം കുടുംബത്തിലെ മുഴുവൻ അംഗങ്ങളും ആഘോഷ പരിപാടിയിൽ പങ്കെടുത്തു. വ്യത്യസ്തങ്ങളായ കലാകായിക വിനോദ മത്സരങ്ങൾ പിക്നികിന്റെ ആവേശകരമാക്കി.
സംഗമം കെ.ഐ.ജി ഫർവാനിയ ഏരിയ പ്രസിഡന്റ് അനീസ് അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി ഏരിയ സെക്രട്ടറി ഹഫീസ് പാടൂർ, കൺവീനർമാരായ നിഷാദ് ഇളയത്, സദറുദ്ദിൻ, ലായിക്ക് അഹമ്മദ്, മുക്സിത്, അഫ്സൽ എൻ.സി, ഹഷീബ് ബഷീർ, അൻവർ ഇസ്മായിൽ, ഷംല ഹഫീസ്, ഷൈമ അബ്ദുശുക്കൂർ, നവാൽ ഫർഹിൻ, നിഫ്ത്ത ഷാഹിദ് എന്നിവർ നേതൃത്വം നൽകി. ഏരിയയിലെ ഖുർആൻ വിജ്ഞാന പരീക്ഷ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. ഷാഹിന റഷീദ്, നൂറാ റഊഫ് എന്നിവർ സമ്മാനം ഏറ്റുവാങ്ങി. ഏരിയ ഖുർആൻ സ്റ്റഡി സെന്റർ കൺവീനർ അബ്ദുസ്സലാം പാടൂര്‍ നേതൃത്വം നൽകി.
ഒരുമ ക്ഷേമ പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചെവച്ച യൂനിറ്റുകൾക്കും സമ്മാനം നൽകി. ഏരിയ ഒരുമ കോഒാർഡിനേറ്റർ ഷബീർ ടി.കെ നേതൃത്വം വഹിച്ചു.
ഖറൂഫ് റെസ്റ്റോറന്റ് മനേജർ ഹാഷിം, റഹ്മത്തുല്ല, കുഞ്ഞബ്ദുല്ല, സൈനബ, അബ്ദുൽ ഖാദർ എന്നിവർ വിവിധ സെഷനുകളിലെ സമ്മാനദാനങ്ങൾ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.