കുവൈത്ത് സിറ്റി: ‘പ്രവാചകൻ വിശ്വവിമോചകൻ’ എന്ന തലക്കെട്ടിൽ കെ.ഐ.ജി പ്രവാചക സന്ദേശ പ്രചാരണ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് ബൊണാൻസ വിജയികളെ പ്രഖ്യാപിച്ചു. ആദ്യഘട്ട മത്സരത്തിൽ വിനയ് വേണുഗോപാൽ ഒന്നാം സ്ഥാനവും റിയാസ് മുഹമ്മദ് രണ്ടാം സ്ഥാനവും അക്ഷയ ദേവദാസ് മൂന്നാം സ്ഥാനവും നേടി.
ഫൈനൽ മത്സരത്തിൽ സമീറ ഒന്നാം സ്ഥാനവും മെഹ്ബൂബ രണ്ടാം സ്ഥാനവും ഹുസ്ന മൂന്നാം സ്ഥാനവും നേടി. രണ്ട് ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളിൽ അറുനൂറോളം പേർ പങ്കെടുത്തു. മത്സരങ്ങൾക്ക് ഫൈസൽ മഞ്ചേരി, അൻവർ സഈദ് എന്നിവർ നേതൃത്വം നൽകി. പി.ടി. ഷാഫി, റുഷ്ദിൻ അമീർ എന്നിവർ സാങ്കേതിക സഹായം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.