കുവൈത്ത് സിറ്റി: പ്രവാസി വെൽെഫയർ കുവൈത്ത് കേരളോത്സവം -2024 സാൽമിയ മേഖല സ്വാഗതസംഘം രൂപവത്കരിച്ചു. ഫൈസൽ ബാബു, ഷഫീഖ് ബാവ, ഫാറൂഖ് ശർഖി, അബ്ദുൽ ഷുക്കൂർ വണ്ടൂർ, വസ്സീം, ജഹാൻ, ദിൽഷാദ്, ജവാദ് അമീർ, ബിനിഷ റസാഖ്, ശ്യാമ, നസീറ റിയാസ് എന്നിവരെ വിവിധ കാറ്റഗറി കോഓഡിനേറ്റർമാരായി തീരുമാനിച്ചു.
കേരളോത്സവത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും എല്ലാ പ്രായത്തിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിവിധ കലാ മത്സരങ്ങളിൽ പങ്കെടുക്കാം. വിവരങ്ങൾക്കും രജിസ്ട്രേഷനും 99416712, 99873903, 66730353 നമ്പറുകളിൽ ബന്ധപ്പെടാമെന്ന് പ്രവാസി വെൽഫയർ സാൽമിയ സോണൽ പ്രസിഡന്റ് നാസർ മടപ്പള്ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.