കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ (കെ.കെ.ഐ.സി) ദഅവാ വിഭാഗം മാസംതോറും സംഘടിപ്പിച്ചുവരുന്ന തർബിയത്ത് ക്യാമ്പ് അബ്ബാസിയ്യ സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജഹറ മസ്ജിദ് അൽ റുതാമിൽ നടന്നു.
ഹാഫിദ് സ്വാലിഹ് സുബൈർ, ഇഹ്സാൻ അൽ ഹിക്ക്മി, പി.എൻ. അബ്ദുറഹിമാൻ, ഷബീർ സലഫി, അബ്ദുറഹ്മാൻ തങ്ങൾ, അബ്ദുസ്സലാം സ്വലാഹി എന്നിവർ യഥാക്രമം ഖുർആൻ പഠനം, ഹദീസ് വിശദീകരണം, ഇസ്ലാമിക കർമശാസ്ത്രം, പ്രാർഥനാ പഠനം, ഇസ്ലാമിക ചരിത്രം, വിശ്വാസ പഠനം എന്നിവ അവതരിപ്പിച്ചു.
ഓരോ ക്ലാസുകൾക്ക് ശേഷവും പരിപാടിയിൽ അവതരിപ്പിച്ച വിഷയവുമായി ബന്ധപ്പെട്ട് സദസ്സിനോട് ചോദ്യങ്ങൾ ചോദിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഇസ്ലാഹീ സെൻറർ കേന്ദ്ര ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ സെൻററിന്റെ കീഴിൽ നടന്നു വരുന്ന സമ്മർ കാമ്പയിൻ പരിപാടികളെ കുറിച്ച് വിശദീകരിച്ചു. അബ്ബാസിയ്യ സോൺ പ്രസിഡൻറ് അബ്ദുൽ അസീസ് നരക്കോടിന്റെ നിയന്ത്രണത്തിൽ നടന്ന പരിപാടിയിൽ അബ്ബാസിയ്യ സോൺ ദഅവാ സെക്രട്ടറി റമീസ് സ്വാഗതവും, ജഹറ യൂനിറ്റ് പ്രസിഡൻറ് അബ്ദുല്ല കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.