കുവൈത്ത് സിറ്റി: കോഴിക്കോേട്ടക്ക് യാത്രചെയ്യാൻ കെ.കെ.എം.എ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുന്നു. കോവിഡ് പ്രതിസന്ധിയിൽപെട്ട് കുവൈത്തിൽ വിഷമിക്കുന്ന, സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നവരെ സഹായിക്കാനാണ് കുറഞ്ഞ നിരക്കിൽ വിമാനം ഒരുക്കുന്നത്. രോഗികൾ, പ്രായമേറിയവർ, ഗർഭിണികൾ, താൽക്കാലിക വിസയിൽ എത്തി തിരിച്ചുപോകാൻ കഴിയാത്തവർ എന്നിവർക്ക് മുൻഗണന നൽകും.
വിവിധ സർക്കാർ വകുപ്പുകളുടെയും ഇന്ത്യൻ എംബസ്സിയുടെയും അംഗീകാരത്തിന് വിധേയമായി ജൂൺ 18നും 24നും ഇടയിലുള്ള ഏതെങ്കിലും ദിവസത്തിൽ യാത്ര സാധ്യമാക്കാൻ ശ്രമിക്കുന്നു. ഈ സമയപരിധിയിൽ യാത്രചെയ്യാൻ തീരുമാനിച്ചവർക്കു http://tiny.cc/kkma എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ക്വാറൻറയിൻ സംബന്ധിച്ച് കേന്ദ്ര, കേരള സർക്കാറുകളുടെ നിബന്ധനകൾ ബാധകമാവും.
കുവൈത്തിൽനിന്നും കേരളത്തിലേക്ക് ചാർട്ടേഡ് വിമാനം പുറപ്പെട്ട ആദ്യദിവസം തന്നെ കോഴിക്കോട്ടേക്കുള്ള ചാർട്ടേഡ് വിമാനം കെ.കെ.എം.എ സാധ്യമാക്കിയിരുന്നു. കൂടാതെ സംഘടന വഴി രജിസ്റ്റർ ചെയ്ത ധാരാളം യാത്രക്കാരെ തുടർദിവസങ്ങളിൽ കൊച്ചി, കണ്ണൂർ വിമാനങ്ങളിൽ അയക്കുവാനും കഴിഞ്ഞു. കൂടുതൽ യാത്രസൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് കെ.കെ.എം.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.