കുവൈത്ത് സിറ്റി: കെ.കെ.എം.എ ഫലൈക്ക ദ്വീപിലേക്ക് ഉല്ലാസക്കപ്പൽ യാത്ര സംഘടിപ്പിച്ചു. മൂന്നു കപ്പലുകളിലായി സ്ത്രീകളും കുട്ടികളുമടക്കം ഏകദേശം 600ഓളം പേർ യാത്രയുടെ ഭാഗമായി. കപ്പലിൽ പ്രഭാതഭക്ഷണം, വിനോദങ്ങൾ എന്നിവ ഒരുക്കി.
ബോട്ടിങ്, കുതിരസവാരി, മ്യൂസിയം, മൃഗശാല, ഫലൈക്കയിലെ ചരിത്രസ്മാരകങ്ങളിലെ സന്ദർശനം എന്നിവ ആസ്വാദ്യകരമായി. അംഗങ്ങൾ ഒരുമിച്ചുള്ള ഉച്ചഭക്ഷണം, വനേസ കടൽതീരത്തെ കുളി, ഊഞ്ഞാലാട്ടം എന്നിവ കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ചു. ചൂണ്ടയിടാൻ താൽപര്യമുള്ളവർക്കായി അതിനും സൗകര്യമൊരുക്കിയിരുന്നു. വനേസ ബീച്ചിൽ അറബിക് കലാകാരന്മാർ ഒരുക്കിയ സംഗീത വിരുന്നും ആസ്വദിച്ചു. പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രട്ടറി റഫീഖ് കെ.സി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നവാസ് കാതിരി, കൺവീനർമാരായ മൊയ്തു മേമി, മജീദ് റവാബി, സുൽഫിഖർ, മുനീർ കുനിയ, നൗഫൽ എ.ടി, അബ്ദുൽ ഗഫൂർ എച്ച്.എ, നാസർ വി.കെ, മുസ്തഫ മാസ്റ്റർ, സി.എം. അഷ്റഫ് എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.