കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ജലീബ് ബ്രാഞ്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമം കേന്ദ്ര വർക്കിങ് പ്രസിഡന്റ് ബി.എം. ഇക്ബാൽ ഉദ്ഘാടനം ചെയ്തു.
അബ്ബാസിയ ഇന്ത്യൻ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഖാലിദ് മൗലവി ബദർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. കെ.കെ.എം.എ മതകാര്യ വിഭാഗം വൈസ് പ്രസിഡന്റ് ജാബിർ അധ്യക്ഷത വഹിച്ചു.
കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ്, സോൺ പ്രസിഡന്റ് വി.കെ. അബ്ദുൽ നാസർ, ഖാലിദ് ബേക്കൽ, കെ.എച്ച്. മുഹമ്മദ്, അബ്ദുൽ കലാം മൗലവി, ഷെമീർ, ഷഫീഖ് ചെർപ്പുളശ്ശേരി, നാസർ പട്ടാമ്പി, മുനീർ വാവാട്, ഷഫീഖ്, തമീം അൻസാർ, നൗഷാദ് കൊടുവള്ളി, കുവൈത്ത് ഐ.സി.എസ് സെക്രട്ടറി അബ്ദുൽ സത്താർ തുടങ്ങിയവർ ആശംസ നേർന്നു. ജനറൽ സെക്രട്ടറി സിദ്ദിഖ് ചെർപ്പുളശ്ശേരി സ്വാഗതവും പ്രോഗ്രാം കൺവീനർ സലീം റാവുത്തർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.