കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തില്‍ കുവൈത്ത് കെ.എം.സി.സിയുടെ രണ്ടു ചാർട്ടേഡ് വിമാനങ്ങൾകൂടി നാട്ടിലെത്തി. ചൊവ്വാഴ്ച ഉച്ചക്കുശേഷം 3.30ന് 162 യാത്രക്കാരുമായി കൊച്ചിയിലേക്കും ബുധനാഴ്ച ഉച്ചക്ക് 12ന് കോഴിക്കോട്ടേക്കുമാണ് കുവൈത്തിൽനിന്ന് വിമാനങ്ങൾ യാത്രതിരിച്ചത്. ഇതോടെ, കുവൈത്ത് കെ.എം.സി.സി ചാർട്ടർ ചെയ്ത വിമാനങ്ങളുടെ എണ്ണം 12 ആയി.
സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്തിെൻറ നേതൃത്വത്തിലാണ് ഇതിെൻറ പ്രവർത്തനങ്ങൾ നടത്തിയത്.പ്രവർത്തക സമിതി അംഗങ്ങളായ ഷാഫി കൊല്ലം, ഇല്യാസ് വെന്നിയൂർ, കണ്ണൂർ ജില്ല വൈസ് പ്രസിഡൻറ് ഫുആദ് സുലൈമാൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര, വൈസ് പ്രസിഡൻറ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, അജ്മൽ വേങ്ങര, കണ്ണൂർ ജില്ല ആക്ടിങ് പ്രസിഡൻറ് ഷുഐബ് ധർമടം, സലിം നിലമ്പൂർ (ഹെൽപ് ഡെസ്ക് കൺവീനർ), ഷഫീഖ് വള്ളിക്കുന്ന്, ജലീൽ വള്ളിയോത്ത്, ജലീൽ വയനാട്, അയ്യൂബ് തിരൂരങ്ങാടി, കുതുബ്, ഹിഷാബ് തങ്ങൾ, റഷീദ് ഒന്തത്ത്, ഹാഷിദ് മുണ്ടോത്ത്, ആസാദ് കണ്ണൂർ, നിസാർ മേപ്പയൂർ, ബാവ, റഫീഖ് ഒളവറ, മുജീബ് കരുവാരകുണ്ട് എന്നിവർ വിവിധ പ്രവർത്തനങ്ങൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.