കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ഇഫ്താർ സംഗമവും പാർലമെന്റ് ഇലക്ഷൻ പ്രചാരണവും നടത്തി. കണ്ണൂർ ജില്ല പ്രസിഡന്റ് നാസർ തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. കുവൈത്ത് മിനിസ്ട്രി ഓഫ് ഹൗസിങ് സീനിയർ എൻജിനീയർ ഉമർ അൽ അൻസാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുഹൈൽ അബൂബക്കർ ഖിറാഅത്ത് നടത്തി. സുബൈർ മൗലവി ആലക്കാട് റമദാൻ സന്ദേശം നൽകി.
അതിഥികളായ അഹമ്മദ് അൽ അൻസാരി, ഉമർ അൽ അൻസാരി എന്നിവർക്കുള്ള ഉപഹാരം ഡോ.ഗാലിബ് അൽ മശൂർ തങ്ങൾ കൈമാറി. മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ ഹംസ പയ്യന്നൂർ, കെ.എം.സി.സി സംസ്ഥാന ട്രഷറർ ഹാരിസ് വെള്ളിയോത്ത്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ആർ. നാസർ, ഇഖ്ബാൽ മാവിലാടം, ഡോ.മുഹമ്മദലി, ജോയന്റ് സെക്രട്ടറിമാരായ ശാഹുൽ ബേപ്പൂർ, ഗഫൂർ വയനാട്, മണ്ഡലം നേതാക്കളായ നവാസ് കുന്നുംകൈ, അഷ്റഫ് തലശ്ശേരി, നൗഷാദ് കക്കറ, അഷ്റഫ് അരിയിൽ, ജബ്ബാർ എന്നിവർ ആശംസകൾ നേർന്നു.
കണ്ണൂർ, അഴീക്കോട്, തളിപ്പറമ്പ് മണ്ഡലങ്ങളിൽ നിന്നും പിരിച്ചെടുത്ത സെക്യൂരിറ്റി സ്കീം തുക റഈസ് കിഴുന്ന, നവാസ് കുന്നുംകൈ, റഷീദ് തളിപ്പറമ്പ് എന്നിവരിൽ നിന്നും ഡോ. മുഹമ്മദലി ഏറ്റുവാങ്ങി. കണ്ണൂർ, കാസർകോട്, വടകര പാർലമെന്റ് ഇലക്ഷൻ പ്രചാരണവും നടന്നു. സാബിത്ത് ചെമ്പിലോട്, റഷീദ് തളിപ്പറമ്പ, ശിഹാബ് ബാർബീസ്, ഹാരിസ് പന്നിയൂർ, അമീർ അലി, അഷ്റഫ് ആലക്കാട് എന്നിവർ നേതൃത്വം നൽകി. ഷമീദ് മമ്മാക്കുന്ന് സ്വാഗതവും ട്രഷറർ ഇസ്മായിൽ അഴീക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.