കുവൈത്ത് കെ.എം.സി.സി സംഘടിപ്പിച്ച ശൈഖ്​ സബാഹ്, സി.എച്ച്.​ മുഹമ്മദ്​ കോയ അനുസ്​മരണം മുസ്​ലിം ലീഗ് ദേശീയ പ്രസിഡൻറ്​ പ്രഫ. ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു

കെ.എം.സി.സി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്ത് കെ.എം.സി.സി അന്തരിച്ച കുവൈത്ത് അമീർ ശൈഖ്​ സബാഹ് അൽ അഹ്​മദ് അൽ ജാബിർ അസ്സബാഹി​െൻറയും മുസ്​ലിം ലീഗ് നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെയും അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

മുസ്​ലിം ലീഗ് ദേശീയ പ്രസിഡൻറ്​ പ്രഫ. ഖാദർ മൊയ്തീൻ ഉദ്​ഘാടനം ചെയ്​തു. ഗൾഫ് രാജ്യങ്ങളിൽ കുവൈത്തിന് എന്നും മാതൃകാ സ്ഥാനമാണ് ഉള്ളതെന്നും ശൈഖ്​ സബാഹിന്​ ഇതിൽ നിർണായക പങ്കുള്ളതായും അദ്ദേഹം പറഞ്ഞു. കേരളീയ വിദ്യാഭ്യാസ നവോത്ഥാനത്തിന് അടിത്തറയൊരുക്കിയ മികച്ച ഭരണാധികാരിയായിരുന്നു സി.എച്ച്. മുഹമ്മദ് കോയയെന്നും മതേതരത്വവും സൗഹാർദവും കാത്തുസൂക്ഷിക്കുന്നതിന് വലിയ സംഭാവനകളാണ് അദ്ദേഹം നൽകിയതെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

െഎ.പി.സി ജനറൽ മാനേജർ ഉസ്മാൻ അൽ തുവൈനി, ടൈംസ് ഓഫ് കുവൈത്ത് മാനേജിങ്​ എഡിറ്റർ റിവെൺ ഡിസൂസ എന്നിവർ ശൈഖ്​ സബാഹിനെ അനുസ്​മരിച്ചു.കെ.എം.സി.സി പ്രസിഡൻറ്​ ഷറഫുദ്ദീൻ കണ്ണേത്ത്​ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറുമാരായ മുഹമ്മദ് അസ്​ലം കുറ്റിക്കാട്ടൂർ, എൻ.കെ. ഖാലിദ് ഹാജി, സെക്രട്ടറി ടി.ടി. ഷംസു, കണ്ണൂർ ജില്ല പ്രസിഡൻറ്​ എ.കെ. മഹമൂദ്, കോഴിക്കോട് ജില്ല പ്രസിഡൻറ്​ ഫാസിൽ കൊല്ലം, കാസർകോട്​ ജില്ല ജനറൽ സെക്രട്ടറി അബ്​ദു കടവത്ത് എന്നിവർ സംസാരിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്​ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി എൻജിനീയർ മുഷ്താഖ് നന്ദിയും പറഞ്ഞു. മലപ്പുറം ജില്ല വൈസ് പ്രസിഡൻറ്​ മുഹമ്മദ് അബ്​ദുൽ സത്താർ ഖുർആൻ പാരായണം നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.