കെ.എം.സി.സി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറയും മുസ്ലിം ലീഗ് നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെയും അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് ദേശീയ പ്രസിഡൻറ് പ്രഫ. ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഗൾഫ് രാജ്യങ്ങളിൽ കുവൈത്തിന് എന്നും മാതൃകാ സ്ഥാനമാണ് ഉള്ളതെന്നും ശൈഖ് സബാഹിന് ഇതിൽ നിർണായക പങ്കുള്ളതായും അദ്ദേഹം പറഞ്ഞു. കേരളീയ വിദ്യാഭ്യാസ നവോത്ഥാനത്തിന് അടിത്തറയൊരുക്കിയ മികച്ച ഭരണാധികാരിയായിരുന്നു സി.എച്ച്. മുഹമ്മദ് കോയയെന്നും മതേതരത്വവും സൗഹാർദവും കാത്തുസൂക്ഷിക്കുന്നതിന് വലിയ സംഭാവനകളാണ് അദ്ദേഹം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
െഎ.പി.സി ജനറൽ മാനേജർ ഉസ്മാൻ അൽ തുവൈനി, ടൈംസ് ഓഫ് കുവൈത്ത് മാനേജിങ് എഡിറ്റർ റിവെൺ ഡിസൂസ എന്നിവർ ശൈഖ് സബാഹിനെ അനുസ്മരിച്ചു.കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറുമാരായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, എൻ.കെ. ഖാലിദ് ഹാജി, സെക്രട്ടറി ടി.ടി. ഷംസു, കണ്ണൂർ ജില്ല പ്രസിഡൻറ് എ.കെ. മഹമൂദ്, കോഴിക്കോട് ജില്ല പ്രസിഡൻറ് ഫാസിൽ കൊല്ലം, കാസർകോട് ജില്ല ജനറൽ സെക്രട്ടറി അബ്ദു കടവത്ത് എന്നിവർ സംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി എൻജിനീയർ മുഷ്താഖ് നന്ദിയും പറഞ്ഞു. മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് മുഹമ്മദ് അബ്ദുൽ സത്താർ ഖുർആൻ പാരായണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.