കുവൈത്ത് സിറ്റി: ഇസ്രായേൽ ക്രൂരതയിൽ ദുരിതം പേറുന്ന ഫലസ്തീന് ഐക്യദാർഢ്യവുമായി കുവൈത്ത് കെ.എം.സി.സി. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻ (ഫിമ) സെക്രട്ടറി ജനറൽ മുബീൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ശറഫുദ്ദീൻ കണ്ണേത്ത് സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് ഫലസ്തീൻ ഐക്യദാർഢ്യ പ്രമേയവും അവതരിപ്പിച്ചു. ഇസ്രായേൽ സയണിസ്റ്റ് ഭരണകൂടം ഫലസ്തീൻ ജനതക്കുമേൽ നടത്തുന്ന നരഹത്യക്കെതിരെ പ്രതികരിക്കാതിരിക്കുന്ന ലോകരാഷ്ട്രങ്ങളുടെ നിലപാടിനെ പ്രമേയം കുറ്റപ്പെടുത്തി. വൈസ് പ്രസിഡന്റ് എം.കെ. അബ്ദുൽ റസാഖ് മുഖ്യപ്രഭാഷണം നടത്തി. ഇസ്രായേൽ നരഹത്യക്കെതിരെ ഫലസ്തീൻ ഐക്യദാർഢ്യ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി സദസ്സ് ഫലസ്തീൻ ജനതക്ക് പരിപൂർണ പിന്തുണ പ്രഖ്യാപിച്ചു.
ഹംസ പയ്യന്നൂർ (മെട്രോ മെഡിക്കൽ കെയർ), മുഹമ്മദ് അലി (മെഡക്സ് മെഡിക്കൽ കെയർ), കൃഷ്ണൻ കടലുണ്ടി (ഒ.ഐ.സി.സി), കെ.സി.എ. റഫീഖ് (കെ.കെ.എം.എ), ഇല്യാസ് മൗലവി (കെ.ഐ.സി), മുഹമ്മദ് ശരീഫ് പി.ടി (കെ.ഐ.ജി), അഹമ്മദ് കെ. മാണിയൂർ (ഐ.സി.എഫ്), സുനാഷ് ശുകൂർ (കെ.കെ.ഐ.സി), മുൻ കെ.എം.സി.സി ഭാരവാഹികളായ എ.കെ. മഹമൂദ്, ബഷീർ ബാത്ത, സിദ്ദീഖ് വലിയകത്ത് എന്നിവർ സംസാരിച്ചു. വാജിദ് കൊല്ലം കവിത ആലപിച്ചു. ജാഫർ തരോൽ ഖിറാഅത്ത് നടത്തി. ഓർഗനൈസിങ് സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ് എം.ആർ. നാസർ, എൻ.കെ. ഖാലിദ് ഹാജി, ഷാഫി കൊല്ലം, സെക്രട്ടറിമാരായ ഗഫൂർ വയനാട്, ഫാസിൽ കൊല്ലം, ഷാഹുൽ ബേപ്പൂർ, ഇല്യാസ് വെന്നിയൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.