കുവൈത്ത് സിറ്റി: കെ.എം.ആർ.എം അഹ്മദി ഏരിയയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഓൺലൈൻ പരിപാടിയിൽ ഏരിയ പ്രസിഡന്റ് തോമസ് ജോൺ അധ്യക്ഷത വഹിച്ചു. കെ.എം.ആർ.എം പ്രസിഡന്റ് ജോസഫ് കെ ഡാനിയേൽ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മാത്യു കോശി സംസാരിച്ചു. മുൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ബാബുജി ബത്തേരി ആമുഖപ്രസംഗം നടത്തി. തുടർന്ന് കേരളത്തിന്റെ മുൻ ഡി.ജി.പിയും മോട്ടിവേഷൻ സ്പീക്കറുമായ ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് ക്ലാസെടുത്തു. മാതാപിതാക്കളുടെ അമിതമായ നിയന്ത്രണം കുട്ടികളിൽ കടുത്ത മാനസിക സമ്മർദം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ് ഫാ. ജോൺ തുണ്ടിയത്ത് സമാപന പ്രാർഥന നടത്തി. തുടർന്ന് ഏരിയ ട്രഷറർ റോജി അലക്സ് നന്ദി പറഞ്ഞു. 500ലധികം അംഗങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.