കുവൈത്ത് സിറ്റി: കേരളീയ പൊതുമണ്ഡലത്തിൽ ഇസ്ലാമോഫോബിയ പടരുന്നതിനെ ഗൗരവത്തിലെടുക്കണമെന്നും ഇതിനു തടയിടാൻ മലയാളികൾ ഒരുമിച്ച് പരിശ്രമിക്കണമെന്നും കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ സംഘടിപ്പിച്ച കെ.എൻ.എം സംസ്ഥാനസമ്മേളന പ്രചാരണസംഗമം അഭിപ്രായപ്പെട്ടു.
'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയത്തിൽ ഡിസംബർ 29, 30, 31, ജനുവരി ഒന്ന് തീയതികളിൽ കോഴിക്കോട്ടാണ് മുജാഹിദ് പത്താം സമ്മേളനം. സമ്മേളന പ്രമേയത്തിന്റെ കാലികപ്രസക്തി വളരെ വലുതാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി പറഞ്ഞു. മതത്തിന്റെ തെറ്റായ പ്രതിനിധാനങ്ങൾ വ്യാപകമാകുന്നത് ദുഃഖകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ തൻവീർ പ്രഭാഷണം നടത്തി.
പ്രചാരണസംഗമത്തിന്റെ ഉദ്ഘാടനം ഔകാഫ് പ്രതിനിധി ഷെയ്ഖ് അബ്ദുല്ലാഹ് അലി നിർവഹിച്ചു. സെന്റർ ആക്ടിങ് പ്രസിഡന്റ് അബ്ദുല്ല കാരക്കുന്ന് അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ കണ്ണെത്ത് (കെ.എം.സി.സി പ്രസിഡന്റ്), കെ.സി. റഫീഖ് (കെ.കെ.എം.എ ജനറൽ സെക്രട്ടറി), പി.ടി. ശരീഫ് (പ്രസിഡന്റ് കെ.ഐ.ജി), റമീസ് ബാത (എം.ഇ.എസ്), ഫാസ് മുഹമ്മദ് അലി (ചെയർമാൻ മെടെക്സ് ഹോസ്പിറ്റൽ), ബഷീർ ബാത്ത എന്നിവർ സംബന്ധിച്ചു. ഹുദ സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി സ്വാഗവും ദഅവ സെക്രട്ടറി ആദിൽ സലഫി നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.