കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പിന് രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരുമായി രണ്ടു വിമാനങ്ങൾ യാത്രയായി. ചൊവ്വാഴ്ച കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ജസീറ എയർവേസ് വിമാനം സർവിസ് നടത്തിയത്. ബുധനാഴ്ചയും രണ്ടു വിമാനങ്ങളുണ്ട്. ബുധനാഴ്ച രാവിലെ 9.30ന് കൊച്ചിയിലേക്കും ഉച്ചക്ക് 1.45ന് പഞ്ചാബിലെ അമൃത്സറിലേക്കുമാണ് വിമാനങ്ങൾ. ഒാരോ വിമാനത്തിലും 150ൽ താഴെ യാത്രക്കാരാണുള്ളത്. വരുംദിവസങ്ങളിൽ ജയ്പുര്‍, അഹ്മദാബാദ് എന്നിവിടങ്ങളിലേക്കും പൊതുമാപ്പുകാരുമായി വിമാന സര്‍വിസുണ്ട്.
ഇരു രാജ്യങ്ങളിലെയും സർക്കാറുകളുമായി സഹകരിച്ച് പൊതുമാപ്പിന് രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ പദ്ധതി തയാറാക്കിയതായും വരുംദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ ഉണ്ടാവുമെന്നും ജസീറ എയർവേസ് ജി.സി.സി റീജനൽ മാനേജർ റിയാസ് കുേട്ടരി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അഞ്ച് വിമാനമാണ് ഇതിനകം പൊതുമാപ്പിന് രജിസ്റ്റർ ചെയ്തവരുമായി പോയത്. രണ്ടെണ്ണം ആന്ധ്രയിലെ വിജയവാഡയിലേക്കും ഒരോ വിമാനങ്ങൾ കൊച്ചി, കോഴിക്കോട്, ഉത്തർപ്രദേശിലെ ലഖ്നോ എന്നിവിടങ്ങളിലേക്കുമാണ് സർവിസ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.