കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് മരണം 800 കടന്നു. വെള്ളിയാഴ്ച അഞ്ചുപേരുടെ കൂടി മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ എണ്ണം 804 ആയി. രാജ്യത്ത് വെള്ളിയാഴ്ച 825 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,30,463 പേർക്കാണ് വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച 699 പേർ ഉൾപ്പെടെ 1,21,263 പേർ രോഗമുക്തി നേടി. നിലവിൽ 8396 പേരാണ് ചികിത്സയിലുള്ളത്. 115 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 7526 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ 9,55,447 പേർക്ക് കുവൈത്തിൽ കോവിഡ് പരിശോധന നടത്തി.
തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണത്തിൽ മാറ്റമുണ്ടായില്ല. െഎ.സി.യുവിലുള്ളവരിൽ 90 ശതമാനവും കുവൈത്തികളാണ്. പുതിയ കേസുകളും രോഗമുക്തിയും രണ്ടുമാസത്തിലേറെയായി ഏകദേശം ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 8000ത്തിന് മുകളിലായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.