Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ കോവിഡ്​...

കുവൈത്തിൽ കോവിഡ്​ മരണം 800 കടന്നു

text_fields
bookmark_border
കുവൈത്തിൽ കോവിഡ്​ മരണം 800 കടന്നു
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ​ കോവിഡ്​ മരണം 800 കടന്നു. വെള്ളിയാഴ്​ച അഞ്ചുപേരുടെ കൂടി മരണം കോവിഡ്​ മൂലമെന്ന്​ സ്ഥിരീകരിച്ചതോടെ ആകെ എണ്ണം 804 ആയി. രാജ്യത്ത്​ വെള്ളിയാഴ്​ച 825 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 1,30,463 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​​​ച 699 പേർ ഉൾപ്പെടെ 1,21,263 പേർ രോഗമുക്തി നേടി. നിലവിൽ 8396 പേരാണ്​ ചികിത്സയിലുള്ളത്​. 115 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 7526 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. ഇതുവരെ 9,55,447 പേർക്ക്​ കുവൈത്തിൽ കോവിഡ്​ പരിശോധന നടത്തി.

തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണത്തിൽ മാറ്റമുണ്ടായില്ല. െഎ.സി.യുവിലുള്ളവരിൽ 90 ശതമാനവും കുവൈത്തികളാണ്​. പുതിയ കേസുകളും​ രോഗമുക്തിയും രണ്ടുമാസത്തിലേറെയായി​ ഏകദേശം ഒപ്പത്തിനൊപ്പമാണ്​. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 8000ത്തിന്​ മുകളിലായി​ തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:COVIDDEATH
Next Story