760 പേർക്കുകൂടി കോവിഡ്​; 552 പേർക്ക്​ രോഗമുക്തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വ്യാഴാഴ്​ച 760 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,24,666 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വ്യാഴാഴ്​​​ച 552 പേർ ഉൾപ്പെടെ 1,15,475 പേർ രോഗമുക്​തി നേടി. നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 767 ആയി. ബാക്കി 8424 പേരാണ്​ ചികിത്സയിലുള്ളത്​. 104 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

8147 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നത്​ ആശ്വാസമാണ്​. ​െഎ.സി.യുവിലുള്ളവരിൽ 90 ശതമാനവും കുവൈത്തികളാണ്​. ഇവരിലേറെ പേരും പ്രായമേറിയവരും പഴക്കംചെന്ന രോഗമുള്ളവരുമാണ്​. ഇതാണ്​ സമീപ ദിവസങ്ങളിലെ കൂടിയ കോവിഡ്​ മരണങ്ങളു​ടെ പ്രധാന കാരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.