മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈനിൽ ഓപൺ ഹൗസ് സംഘടിപ്പിച്ചു. കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും കേരള-കേന്ദ്ര സർക്കാറുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനുമാണ് ഓപൺ ഹൗസ് സംഘടിപ്പിച്ചത്.
ഏരിയ കോഓഡിനേറ്റർ നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.പി.എ പ്രസിഡൻറ് നിസാർ കൊല്ലം മുഖ്യപ്രഭാഷണവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടന അവലോകനവും നടത്തി. ട്രഷറർ രാജ് കൃഷ്ണൻ സ്വാഗതം പറഞ്ഞു. വൈ. പ്രസിഡൻറ് വിനു ക്രിസ്റ്റി അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി ജയിംസ് രാജ് സംസാരിച്ചു. ഏരിയ ട്രഷറർ ഷിനു ഓപൺ ഹൗസ് നിയന്ത്രിച്ചു. തുടർന്ന് നടന്ന ഏരിയ കമ്മിറ്റി പുനഃസംഘടനയിൽ ചാൾസ് ഇട്ടി (പ്രസി.), ബോജി രാജൻ (സെക്ര.), കൃഷ്ണകുമാർ എസ്. (വൈ.പ്രസി.), തോമസ് ബി.കെ. (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. അടുത്തയാഴ്ച സിത്ര, മനാമ ഏരിയകളുടെ നേതൃത്വത്തിൽ ഓപൺ ഹൗസ് സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.