13 രാ​ജ്യ​ങ്ങ​ളി​ൽ കെ.​ആ​ർ.​സി.​എ​സ് സ​ഹാ​യം, 40 രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ഫ്താ​ർ

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നി​ൽ കു​​വൈ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ ലോ​ക വ്യാ​പ​ക​മാ​യി സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കും.

കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) ലോ​ക​മെ​മ്പാ​ടു​മു​ള്ള 13 രാ​ജ്യ​ങ്ങ​ളി​ൽ റ​മ​ദാ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​ർ​ഷി​ക കാ​മ്പ​യി​ൻ (റ​മ​ദാ​ൻ അ​ൽ ഖൈ​ർ) ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘ​ട​ന അ​റി​യി​ച്ചു. ഇ​ഫ്താ​ർ, ഭ​ക്ഷ​ണം, വി​ഭ​വ​ങ്ങ​ളു​ടെ വി​ത​ര​ണം എ​ന്നി​വ ഇ​തി​ന്റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കും. നോ​മ്പു​കാ​രാ​യ പാ​വ​പ്പെ​ട്ട​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ക​യാ​ണ് കാ​മ്പ​യി​നി​ന്റെ പ്ര​ധാ​ന ല​ക്ഷ്യം. ഈ ​വ​ർ​ഷ​ത്തെ റ​മ​ദാ​ൻ പ​ദ്ധ​തി​ക​ളി​ൽ ആ​ഫ്രി​ക്ക, ഏ​ഷ്യ, മി​ഡി​ൽ ഈ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ 13 വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​യി കെ.​ആ​ർ.​സി.​എ​സ് ചെ​യ​ർ​പേഴ്‌​സ​ൻ ഡോ. ​ഹി​ലാ​ൽ അ​ൽ സെ​യ​ർ പ​റ​ഞ്ഞു.

ദാ​ന ധ​ർ​മ​ങ്ങ​ൾ ന​ൽ​ക​ൽ, പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ എ​ന്നി​വ​യും കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്നു, പ്ര​ത്യേ​കി​ച്ച് റ​മ​ദാ​ൻ മാ​സ​ത്തി​ൽ. എ​ല്ലാ ആ​വ​ശ്യ​ക്കാ​ർ​ക്കും മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ കെ.​ആ​ർ.​സി.​എ​സ് ശ്ര​മി​ക്കു​ന്ന​താ​യും അ​ൽ സ​യ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള കു​വൈ​ത്ത് രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് കെ.​ആ​ർ.​സി.​എ​സ് പ്ര​വ​ർ​ത്ത​നം. കു​വൈ​ത്തി​ന്‍റെ മാ​നു​ഷി​ക ത​ത്ത്വ​ങ്ങ​ളും സ​ഹാ​യ സ​ന്ന​ദ്ധ​ത​യും കെ.​ആ​ർ.​സി.​എ​സ് പി​ന്തു​ട​രു​ന്നു.

4,25,000 കിറ്റുകൾ വിതരണം ചെയ്യും

കു​വൈ​ത്ത് ഇ​സ് ലാ​മി​ക് ഹെ​റി​റ്റേ​ജ് റി​വൈ​വ​ൽ സൊ​സൈ​റ്റി 40 രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ക്കും. ഇ​തി​നാ​യു​ള്ള സം​ഭാ​വ​ന​ക​ള്‍ സ്വീ​ക​രി​ച്ച് തു​ട​ങ്ങി​യ​താ​യി സൊ​സൈ​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കു​വൈ​ത്തി​ല്‍ 50,000 കി​റ്റു​ക​ളും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലാ​യി 3,75,000 കി​റ്റു​ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ക. ഒ​രു കി​റ്റി​ന് ഒ​രു ദീനാ​റാ​ണ് ചെ​ല​വ് വ​രു​ക​യെ​ന്ന് ഹെ​റി​റ്റേ​ജ് റി​വൈ​വ​ൽ സൊ​സൈ​റ്റി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Tags:    
News Summary - KRCS assistance in 13 states, Iftar in 40 states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.