കുവൈത്ത് സിറ്റി: കുവൈത്ത് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്ഗ്രിഗേഷന് (കെ.ടി.എം.സി.സി) ആഭിമുഖ്യത്തില്‍ ക്രമീകരിച്ച ക്ലര്‍ജി ദിനത്തിൽ 60 വ്യത്യസ്ത ക്രൈസ്തവ സഭ ശുശ്രൂഷകന്മാരെ ആദരിച്ചു. നാഷനല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലും അഹ്മദി സെന്റ് പോള്‍സിലും ഉള്‍പ്പെട്ട മലയാളി ക്രൈസ്തവ സഭകളുടെ ശുശ്രൂഷകരെയാണ് ആദരിച്ചത്.
നാഷനല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെയര്‍മാനും കുവൈത്ത് സ്വദേശിയുമായ ഇമ്മാനുവല്‍ ബെന്യാമിന് ഗെരീബിന്റെ 25 വര്‍ഷത്തെ ഇടയ ശുശ്രൂഷ സേവനങ്ങളെ പരിഗണിച്ച് പ്രത്യേക ആദരവ് നല്കി. ചടങ്ങില്‍ അദേഹത്തിന്റെ സേവനങ്ങളെ ആധാരമാക്കിയുള്ള ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.
അഹമ്മദി സെന്റ് പോൾസ് ചാപ്ലിൻ റവ. മൈക്കിൾ മബോണ, ഇംഗ്ലീഷ് ലാംഗ്വേജ് കോൺഗ്രിഗേഷൻ സീനിയർ പാസ്റ്റർ ജറാൾഡ് ഗോൽബിക്ക്, അറബിക് ലാംഗ്വേജ് കോൺഗ്രിഗേഷൻ എൽഡർ ഡോ. വഫീക്ക് കാരം, ഓർത്തഡോക്സ് സഭ കൗൺസിലർ ഷാജി ഇലഞ്ഞിക്കലിനും പുരസ്കാരം നല്കി. കെ.ടി.എം.സി.സി പ്രസിഡന്റ് വിനോദ് കുര്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിജോ പുല്ലമ്പള്ളി സ്വാഗതം പറഞ്ഞു. എന്‍.ഇ.സി.കെ സെക്രട്ടറി റോയി കെ. യോഹന്നാന് സംസാരിച്ചു.
കെ.ടി.എം.സി.സി ക്വയര്‍ ഗാനങ്ങള്‍ ആലപിച്ചു.
ട്രഷറര്‍ ജീസ് ജോര്‍ജ് ചെറിയാൻ, കൺവീനർ സജു വാഴയില്‍ തോമസ്, അജു ഏബ്രഹാം, ജിനോ അരീക്കല്‍, ഷിബു വി. സാം, ജെറാള്‍ഡ് ജോസഫ്, അജോഷ് മാത്യു, റെജു വെട്ടിയാർ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.