കുവൈത്ത് സിറ്റി: കുബ്ബാർ ദ്വീപ് കുവൈത്തിലേക്കുള്ള മയക്കുമരുന്ന് കടത്തിന് ഇടത്താവളമാവുന്നതായി റിപ്പോർട്ട്.ഇറാനിൽനിന്ന് കടൽ വഴി എത്തിക്കുന്ന മയക്കുമരുന്ന് കുബ്ബാർ ദ്വീപിൽ വെച്ച് പോവുകയും പിന്നീട് അവിടെനിന്ന് കുവൈത്ത് തീരത്തേക്കും ആവശ്യക്കാരിലേക്കും എത്തിക്കുകയുമാണ് ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം പിടിയിലായവരെ ചോദ്യം ചെയ്തതിെൻറ അടിസ്ഥാനത്തിൽ
സുരക്ഷ വൃത്തങ്ങൾ സൂചിപ്പിച്ചു. കടൽ വഴി 34 കിലോ ഹഷീഷും മയക്കുമരുന്ന് ഗുളികകളും കുവൈത്തിലേക്ക് കടത്താനുള്ള ശ്രമത്തിനിടയിൽ രണ്ടുപേർ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. രണ്ടുമാസം മുമ്പ് 30,000 മയക്കുമരുന്ന് ഗുളിക പിടികൂടിയിരുന്നു. ചെറിയ നിരവധി കേസുകൾ ഇടക്കിടെ പിടികൂടുന്നുണ്ട്. ഒരിടവേളക്കുശേഷം വീണ്ടും മയക്കുമരുന്ന് കടത്ത് സജീവമാവുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കടൽ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാൻ തീരസംരക്ഷണ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.