കുവൈത്ത് സിറ്റി: 10 ദിവസത്തേക്ക് അടച്ചിട്ട കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തുറന്ന് പ്രവർത്തനം ആരംഭിച്ചതോടെ എയർ ഇന്ത്യ കുവൈത്തിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവിസ് ഷെഡ്യൂൾ പ്രഖ്യാപിച്ചു. ജനുവരി 31 വരെയുള്ള ഷെഡ്യൂൾ ആണ് പ്രഖ്യാപിച്ചത്. കേരളത്തിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് സർവിസുണ്ട്.
കേരളത്തിന് പുറത്ത് മംഗലാപുരം, തിരുച്ചിറപ്പള്ളി, വിജയവാഡ, ഹൈദരാബാദ്, മുംബൈ, ഡൽഹി, ലഖ്നോ, ഗോവ സർവിസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള ആദ്യ വിമാനമായി എയർ ഇന്ത്യയുടെ AI 1902 വിമാനം ഞായറാഴ്ച രാവിലെ കുവൈത്തിൽനിന്ന് വിജയവാഡയിലേക്ക് പോയി. ജനുവരിയിലെ വന്ദേഭാരത് ദൗത്യവുമായി ബന്ധപ്പെട്ട സർവിസുകൾക്കുള്ള ബുക്കിങ് ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.