കുവൈത്ത് വിമാനത്താവളം: ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം വിജയവാഡയിലേക്ക് പറന്നു
text_fieldsകുവൈത്ത് സിറ്റി: 10 ദിവസത്തേക്ക് അടച്ചിട്ട കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തുറന്ന് പ്രവർത്തനം ആരംഭിച്ചതോടെ എയർ ഇന്ത്യ കുവൈത്തിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവിസ് ഷെഡ്യൂൾ പ്രഖ്യാപിച്ചു. ജനുവരി 31 വരെയുള്ള ഷെഡ്യൂൾ ആണ് പ്രഖ്യാപിച്ചത്. കേരളത്തിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് സർവിസുണ്ട്.
കേരളത്തിന് പുറത്ത് മംഗലാപുരം, തിരുച്ചിറപ്പള്ളി, വിജയവാഡ, ഹൈദരാബാദ്, മുംബൈ, ഡൽഹി, ലഖ്നോ, ഗോവ സർവിസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള ആദ്യ വിമാനമായി എയർ ഇന്ത്യയുടെ AI 1902 വിമാനം ഞായറാഴ്ച രാവിലെ കുവൈത്തിൽനിന്ന് വിജയവാഡയിലേക്ക് പോയി. ജനുവരിയിലെ വന്ദേഭാരത് ദൗത്യവുമായി ബന്ധപ്പെട്ട സർവിസുകൾക്കുള്ള ബുക്കിങ് ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.