ആഗസ്​റ്റ്​ ഒന്ന്​ മുതലുള്ള കുവൈത്ത്​ എയർവേയ്​സി​െൻറ ഷെഡ്യളിൽ ഇന്ത്യയില്ല

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ കൊമേഴ്​സ്യൽ വിമാന സർവീസ്​ ആ​രംഭിക്കു​േമ്പാൾ ആദ്യ ദിവസങ്ങളിൽ ഇന്ത്യയിലേക്ക്​ വിമാന ഷെഡ്യൂൾ ഇല്ല. ആഗസ്​റ്റ്​ ഒന്നുമുതൽ കുവൈത്ത്​ എയർവേയ്​സ്​ സർവീസ്​ നടത്തുന്ന ഒമ്പത്​ നഗരങ്ങളിൽ ഇന്ത്യയിലെ വിമാനത്താവളങ്ങൾ ഇല്ല. ദുബൈ, മനാമ, ബൈറൂത്ത്​, കൈറോ, ലണ്ടൻ, ജനീവ, ഇസ്​തംബൂൾ, ബോദ്​റം, ട്രബ്​സൺ എന്നീ വിമാനത്താവളങ്ങളിലേക്കാൻ ആഗസ്​റ്റ്​ ഒന്നുമുതൽ കുവൈത്ത്​ എയർവേയ്​സ്​ സർവീസ്​ നടത്തുന്നത്​.

നേരത്തെ ഇന്ത്യയിലെ ഡൽഹി, കൊച്ചി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്ക്​ ഉൾപ്പെടെ അവർ ഷെഡ്യൂൾ ചെയ്​തിരുന്നു. ജൂലൈ 31 വരെ കുവൈത്തിൽനിന്ന്​ ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങൾക്കും അനുമതി നിഷേധിച്ചിരിക്കുകയാണ്​. തുടർന്നുള്ള ദിവസങ്ങളിലും അനിശ്ചതത്വമുണ്ട്​ എന്നാണ്​ പുതുക്കിയ ഷെഡ്യൂൾ സൂചിപ്പിക്കുന്നത്​. ഇന്ത്യക്കാരായ ആയിരക്കണക്കിന്​ പ്രവാസികളാണ്​ കുവൈത്തിലേക്ക്​ വരാൻ കഴിയാതെ പ്രയാസത്തിലുള്ളത്​.

ജോലി നഷ്​ട ഭീഷണി നേരിടുന്നവരും കുടുംബത്തെ ഇവിടെയാക്കി കുറഞ്ഞ ദിവസത്തേക്ക്​ പോയവരും ഇവരിലുണ്ട്​. ഇന്ത്യയിൽ അനിശ്ചിതത്വം നീളുമോ എന്ന ആശങ്ക ഇവരെ നിരാശയിലാക്കുന്നു. എമിറേറ്റ്​സ്​, ഇത്തിഹാദ്​ എന്നീ വിമാനക്കമ്പനികളും ഇന്ത്യൻ നഗരങ്ങളിലേക്ക്​ നേര​ത്തെ ഷെഡ്യൂൾ ചെയ്​തിരുന്നെങ്കിലും പിൻവലിച്ചിട്ടുണ്ട്​. കുവൈത്ത്​ വിമാനത്താവളത്തിൽ ആദ്യഘട്ടത്തിൽ പ്രതിദിനം 10000 യാത്രക്കാർക്കാണ്​ സേവനം ഉപയോഗപ്പെടുത്താനാവുക. 30 ശതമാനം ജീവനക്കാരാണ്​ ​ജോലിയിലുണ്ടാവുക. പ്രതിദിനം 100 വിമാന സർവീസുകളാണ്​ പരമാവധി ഉണ്ടാവുക. ആദ്യഘട്ടത്തിൽ രാത്രി പത്തിനും പുലർച്ചെ നാലിനുമിടയിൽ കൊമേഴ്​സ്യൽ വിമാനങ്ങൾ ഉണ്ടാവില്ല. ഇതനുസരിച്ച്​ വിമാനങ്ങളുടെ സമയക്രമം പുനഃക്രമീകരിക്കാൻ വ്യോമയാന വകുപ്പ്​ വിമാനക്കമ്പനികളോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - KUWAIT AIRWAYS RELEASES FLIGHT SCHEDULE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.