കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാകുന്നതിന് സൂഖ് മുബാറക്കിയ ഒരുങ്ങുന്നു. വാസ്തുവിദ്യാ ചരിത്രം പറയുന്ന മ്യൂസിയം, പുരാവസ്തു, ചരിത്ര കെട്ടിടങ്ങളുടെ മിനുക്കുപണികൾ പദ്ധതിയുടെ ഭാഗമാണ്. 13 മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് കുവൈത്ത് പൊതുമരാമത്ത്-മുനിസിപ്പൽ മന്ത്രി ഡോ.നൂറ അൽ മഷാൻ വ്യക്തമാക്കി.
നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രദേശം സന്ദര്‍ശിച്ച മന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി. പുനർനിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി മന്ത്രിയും സംഘവും വിലയിരുത്തി. കുവൈത്ത് മുനിസിപ്പാലിറ്റിയുമായി ഏകോപിപ്പിച്ചാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ആവശ്യമായ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനും നിമിക്കുന്നതിനും അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു. പദ്ധതി പ്രാരംഭ ഘട്ടത്തിലാണെന്നും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും എൻജിനീയർ ഹസൻ അൽ കന്ദരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.