കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പാർലമെൻറിനെ അറിയിച്ചു. ശസ്ത്രക്രിയക്കുശേഷം തുടർ ചികിത്സക്കായി അദ്ദേഹം അമേരിക്കയിലാണ്. ആരോഗ്യനില അന്വേഷിക്കുകയും പ്രാർഥിക്കുകയും ചെയ്ത എല്ലാവർക്കും അമീർ നന്ദി അറിയിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിന് പൂർണാരോഗ്യത്തോടെ വേഗം കുവൈത്തിലേക്ക് മടങ്ങിയെത്താൻ കഴിയെട്ടയെന്ന് പ്രാർഥിച്ചു.
ഇറാഖ് അധിനിവേശത്തിെൻറ കറുത്ത ദിനങ്ങളെ അദ്ദേഹം അനുസ്മരിച്ചു. െഎക്യത്തോടെ എല്ലാ പ്രയാസങ്ങളെയും അതിജയിക്കാൻ കുവൈത്തിന് കഴിഞ്ഞു. ഏറ്റവും പ്രയാസകരമായ നാളുകളിൽ കൂടെനിന്ന ലോക സമൂഹത്തിനോട് കുവൈത്തിന് എന്നും നന്ദിയും കടപ്പാടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധിയുടെ പേരിൽ എം.പിമാരുടെ വിമർശനത്തെ അദ്ദേഹം തള്ളി. ലോകം മുഴുവൻ കോവിഡ് പ്രതിസന്ധിയെ അതിജയിക്കാനുള്ള പരിശ്രമത്തിലാണ്. കുവൈത്തും ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. ഇൗ പ്രതിസന്ധി എന്ന് തീരുമെന്നോ എങ്ങനെ പൂർണമായി പരിഹരിക്കാൻ കഴിയുമെന്നോ ആർക്കും വ്യക്തതയില്ല. ഇതു സംബന്ധിച്ച് പാർലമെൻറ് അംഗങ്ങളുടെ നിർദേശങ്ങളെ മുഖവിലക്കെടുക്കാൻ സർക്കാർ സന്നദ്ധമാണ്.
നമ്മളെല്ലാം മനുഷ്യരാണ്. തീരുമാനങ്ങളിൽ തെറ്റുണ്ടെങ്കിൽ തിരുത്തും. മുമ്പ് ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോവുന്നത്. ശുഭപ്രതീക്ഷയോടെ എടുക്കുന്ന ചില തീരുമാനങ്ങൾ തെറ്റുന്നത് സ്വാഭാവികമാണ്. പിഴവുകളിൽനിന്ന് പാഠം ഉൾക്കൊണ്ട് ഒരുമയോടെ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുകയെന്ന നിലപാടാണ് സർക്കാറിനുള്ളതെന്നും പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പാർലമെൻറ് യോഗത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.