കുവൈത്ത് സിറ്റി: കുവൈത്ത് പേഷ്യന്റ്സ് ഹെൽപിങ് ഫണ്ട് സൊസൈറ്റി സുഡാൻ ബ്രാഞ്ച് ഈ വർഷം സുഡാനിൽ 60,000 പേർക്ക് മാംസം വിതരണം ചെയ്തതായി ഫിലാന്ത്രോപിക് അസോസിയേഷൻ അറിയിച്ചു. ഈ വർഷത്തെ ബലി മാംസ പദ്ധതിയിൽ 292 പശുക്കളെയും 195 ചെമ്മരിയാടുകളെയും 526 ആടുകളെയും അറുത്തു.
ഇവയുടെ മാംസം ഖാർത്തൂം, കസ്സല, അൽ ജാസിറ, നോർത്ത് കോർഡോഫാൻ എന്നിവിടങ്ങളിലെ 60,000 ത്തിലധികം ആളുകൾക്ക് വിതരണം ചെയ്തതായി അസോസിയേഷൻ പ്രോഗ്രാം ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ. മുഹമ്മദ് അലി ഹാജോ പറഞ്ഞു. അഭയാർഥി കേന്ദ്രങ്ങളിൽ താമസിക്കുന്നവർ, ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾ, പരിക്കേറ്റവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കും മാംസം വിതരണം ചെയ്തു. എല്ലാ വർഷവും ഈ പദ്ധതി നടപ്പാക്കിവരികയാണെന്ന് എക്സിക്യൂട്ടിവ് മാനേജർ ഡോ.അബ്ദുൽ മജിദ് ഫദ്ലല്ല പറഞ്ഞു. കുവൈത്തിലെ എല്ലാ ദാതാക്കൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.