കുവൈത്ത് ദേ​ശീ​യ ദി​നാ​ഘോ​ഷം: ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക്ക് തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ത​യാ​റെ​ടു​പ്പു​ക​ളു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്ത് സി​റ്റി​യി​ലെ ബീ​ച്ചു​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന പ്ര​വൃത്തി​ക്ക് തു​ട​ക്കം. ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫീ​ൽ​ഡ് കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്. കാ​മ്പ​യി​നി​ല്‍ 165 ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ പ​ങ്കെ​ടു​ത്തു. ശു​ചി​ത്വം ദേ​ശീ​യ ക​ട​മ​യാ​ണെ​ന്നും ബീ​ച്ചു​ക​ൾ അ​ട​ക്ക​മു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​ൻ വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ബീ​ച്ചു​ക​ളി​ലെ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പൊ​തു​ശു​ചി​ത്വ നി​യ​മ പ്ര​കാ​രം അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ൽ മാ​ലി​ന്യം ഇ​ടു​ക​യോ മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ക​യോ സം​സ്‌​ക​രി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് നി​യ​മ ലം​ഘ​ന​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.