ഖ​ത്ത​ർ എം​ബ​സി ആ​ക്ര​മ​ണ​ത്തി​ൽ കു​വൈ​ത്ത് അ​പ​ല​പി​ച്ചു

കു​വൈ​ത്ത് സി​റ്റി: സു​ഡാ​ൻ ത​ല​സ്ഥാ​ന​മാ​യ ഖ​ർ​ത്തൂ​മി​ലെ ഖ​ത്ത​ർ എം​ബ​സി കെ​ട്ടി​ട​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​പ​ല​പി​ച്ചു. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ന്റെ​യും 1961ലെ ​വി​യ​ന്ന ഉ​ട​മ്പ​ടി​യു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണി​തെ​ന്നും ന​യ​ത​ന്ത്ര ദൗ​ത്യ​ങ്ങ​ളു​ടെ ഓ​ഫി​സു​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള എ​ല്ലാ​ത്ത​രം അ​ക്ര​മ​ങ്ങ​ളും അ​പ​ല​പി​ക്കു​ന്ന​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​ക്ര​മി​ക​ൾ​ക്കെ​തി​രെ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്കാ​നും ന​യ​ത​ന്ത്ര ദൗ​ത്യ​ങ്ങ​ളു​ടെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പൂ​ർ​ണ​സു​ര​ക്ഷ ന​ൽ​കാ​നും ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കാ​നും സു​ഡാ​നി​ലെ അ​ധി​കാ​രി​ക​ളോ​ട് കു​വൈ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് സു​ഡാ​നി​ലെ കു​വൈ​ത്ത് എം​ബ​സി സൈ​നി​ക ഓ​ഫി​സ് മേ​ധാ​വി​യു​ടെ വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഒ​രു​സം​ഘം കൊ​ള്ള ന​ട​ത്തി​യി​രു​ന്നു.

Tags:    
News Summary - Kuwait condemns Qatar embassy attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.