കുവൈത്ത് സിറ്റി: വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് (വാക്) മൂന്നാമത് ഇൻറർ ഫുട്ബാൾ ടൂർണമെന്റ് സബാഹിയ യൂത്ത് ആൻഡ് സ്പോർട്സ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചു.
അംഗങ്ങളെ എഫ്.സി മെഹബൂല, എഫ്.സി ഫർവാനിയ, എഫ്.സി ഹവല്ലി, എഫ്.സി മംഗഫ് എന്നിങ്ങനെ നാല് ടീമുകളായി തിരിച്ചു ലീഗ് അടിസ്ഥാനത്തിലായിരുന്നു മത്സരങ്ങൾ. വാശിയേറിയ പോരാട്ടത്തിൽ എഫ്.സി മംഗഫ് ചാമ്പ്യന്മാരായി. ഹവല്ലി റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കി.ടൂർണമെന്റിലെ മികച്ച കളിക്കാരനായി എഫ്.സി മംഗഫിന്റെ ഫായിസിനെയും മികച്ച ഗോൾകീപ്പറായി നൗഫലിനെയും ടോപ് സ്കോററായി എഫ്.സി ഹവല്ലിയുടെ ഫക്രുദ്ദീനെയും തെരഞ്ഞെടുത്തു.
മത്സരങ്ങൾക്ക് റൗഫ് കാവുംപുറം, മുനീർ പുറമണ്ണൂർ, സന്തോഷ് കൊടുമുടി എന്നിവർ നേതൃത്വം നൽകി. സംഘാടന മികവുകൊണ്ടും കാണികളുടെ പിന്തുണ കൊണ്ടും ടൂർണമെന്റ് ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.