കുവൈത്ത് സിറ്റി: തുർക്കിയ തലസ്ഥാനമായ അങ്കാറയിൽ വ്യോമയാന കമ്പനിയുടെ ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിൽ കുവൈത്ത് ശക്തമായി അപലപിച്ചു.
തുർക്കിയക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കുവൈത്ത് വിദേശകാര്യമന്ത്രാലയം ഇത്തരം ക്രിമിനൽ പ്രവൃത്തികളോടുള്ള കുവൈത്തിന്റെ എതിർപ്പ് വ്യക്തമാക്കി. ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും തുടച്ചുനീക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താനും ഏകോപിപ്പിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് വിദേശകാര്യമന്ത്രാലയം ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഒരു സ്ത്രീയും പുരുഷനും ഉൾപ്പെടെ അക്രമികളായ രണ്ട് പേരും മരിച്ചവരിൽ പെടും. തുർക്കിഷ് എയ്റോസ്പേസ് ഇൻഡസ്ട്രീസിന്റെ പ്രവേശന കവാടത്തിന് സമീപംനിന്ന് രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.