സു​ഡാ​നും ക്യൂ​ബ​ക്കും കു​വൈ​ത്തി​ന്റെ ആ​ശം​സ


കു​വൈ​ത്ത്സി​റ്റി: ദേ​ശീ​യ ദി​ന​ത്തി​ൽ സു​ഡാ​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ സു​ഡാ​ൻ ട്രാ​ൻ​സി​ഷ​ന​ൽ സോ​വ​റി​ൻ​റ്റി കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ​ഫ​ത്താ​ഹ് അ​ൽ ബു​ർ​ഹാ​ന് അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​യ​ച്ചു.

അ​ൽ ബു​ർ​ഹാ​നും സു​ഡാ​നീ​സ് ജ​ന​ത​യ്ക്കും എ​ക്കാ​ല​വും പു​രോ​ഗ​തി​യും ക്ഷേ​മ​വും ഉ​ണ്ടാ​ക​ട്ടെ​യെ​ന്ന് അ​മീ​ർ ആ​ശം​സി​ച്ചു. ദേ​ശീ​യദി​ന​ത്തി​ൽ ക്യൂ​ബ​ക്കും കു​വൈ​ത്ത് ആ​ശം​സ​ക​ൾ നേ​ർ​ന്നു. കു​വൈ​ത്ത് അ​മീ​റും പ്ര​ധാ​ന​മ​ന്ത്രി​യും ക്യൂ​ബ​ൻ പ്ര​സി​ഡ​ന്റ് മി​ഗ്വ​ൽ ഡ​യ​സ് കാ​ന​ലി​ന് ദേ​ശീ​യ ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു സ​ന്ദേ​ശമയ​ച്ചു. ക്യൂ​ബ​ൻ പ്ര​സി​ഡ​ന്റി​നും ജ​ന​ത​ക്കും ഇ​രു​വ​രും പു​രോ​ഗ​തി​യും ക്ഷേ​മ​വും ആ​ശം​സി​ച്ചു.

Tags:    
News Summary - Kuwait Congrats to Sudan and Cuba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.