691 പേർക്കുകൂടി കോവിഡ്​; 558 പേർക്ക്​ രോഗമുക്തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ശനിയാഴ്​ച 691 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,36,341 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. 558 പേർ ഉൾപ്പെടെ 1,26,902 പേർ രോഗമുക്തി നേടി. രണ്ടുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 835 ആയി. ബാക്കി 8604 പേരാണ്​ ചികിത്സയിലുള്ളത്​.

111 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 5462 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. തീവ്രപരിചരണ വിഭാഗത്തിൽ ഒരാൾ വർധിച്ചു. സമീപ ദിവസങ്ങളിൽ കോവിഡ്​ മരണം കുറഞ്ഞുവരുന്നത്​ ആശ്വാസമാണ്​. കഴിഞ്ഞ ആഴ്​ച വരെ ഉയർന്ന മരണനിരക്ക്​ ആശങ്ക വർധിപ്പിച്ചിരുന്നു.

പ്രതിദിനം എട്ടും ഒമ്പതും ആയിരുന്ന മരണം രണ്ടും മൂന്നും ആയി കുറഞ്ഞതും തീവ്ര പരിചരണ വിഭാഗത്തിൽ 140ന്​ മുകളിലുണ്ടായിരുന്നത്​ കുറഞ്ഞുവരുന്നതും ശുഭവാർത്തയാണ്​. പുതിയ കേസുകളും​ രോഗമുക്തിയും രണ്ടുമാസത്തിലേറെയാണ്​ ഏകദേശം ഒപ്പത്തിനൊപ്പമാണ്​.അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടുമാസത്തിലേറെയായി 8000ത്തിന്​ മുകളിലായി​ തുടരുകയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.