691 പേർക്കുകൂടി കോവിഡ്; 558 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ച 691 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,36,341 പേർക്കാണ് വൈറസ് ബാധിച്ചത്. 558 പേർ ഉൾപ്പെടെ 1,26,902 പേർ രോഗമുക്തി നേടി. രണ്ടുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 835 ആയി. ബാക്കി 8604 പേരാണ് ചികിത്സയിലുള്ളത്.
111 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 5462 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. തീവ്രപരിചരണ വിഭാഗത്തിൽ ഒരാൾ വർധിച്ചു. സമീപ ദിവസങ്ങളിൽ കോവിഡ് മരണം കുറഞ്ഞുവരുന്നത് ആശ്വാസമാണ്. കഴിഞ്ഞ ആഴ്ച വരെ ഉയർന്ന മരണനിരക്ക് ആശങ്ക വർധിപ്പിച്ചിരുന്നു.
പ്രതിദിനം എട്ടും ഒമ്പതും ആയിരുന്ന മരണം രണ്ടും മൂന്നും ആയി കുറഞ്ഞതും തീവ്ര പരിചരണ വിഭാഗത്തിൽ 140ന് മുകളിലുണ്ടായിരുന്നത് കുറഞ്ഞുവരുന്നതും ശുഭവാർത്തയാണ്. പുതിയ കേസുകളും രോഗമുക്തിയും രണ്ടുമാസത്തിലേറെയാണ് ഏകദേശം ഒപ്പത്തിനൊപ്പമാണ്.അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടുമാസത്തിലേറെയായി 8000ത്തിന് മുകളിലായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.