കുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ച 1437 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1317 പേർ രോഗമുക്തി നേടി. 10,067 പേർക്കുകൂടി പരിശോധന നടത്തി. ടെസ്റ്റ് പോസിറ്റിവിറ്റി 14.27 ശതമാനമാണ്. ഇതുവരെ രാജ്യത്ത് 3,26,451 പേർക്കാണ് വൈറസ് ബാധിച്ചത്. 3,08,829 പേർ രോഗമുക്തരായി.
നാലുമരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 1817 ആയി. 15,805 പേരാണ് ചികിത്സയിലുള്ളത്. 161 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. ഒരാഴ്ചയായി കേസുകളിൽ വർധനയുണ്ട്. രാജ്യത്തെ ഏറ്റവും കൂടിയ രണ്ടാമത്തെ പ്രതിദിന കോവിഡ് കേസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.ജാഗ്രത ശക്തമാക്കേണ്ടതിെൻറ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.