കുവൈത്ത് സിറ്റി: കുവൈത്തിൽ 1836 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 3,56,687 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1677 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തർ 3,36,122 ആയി. എട്ടുപേർ കൂടി മരിച്ചതോടെ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവർ 1969 ആയി.
14,887 പേർക്കു കൂടി പരിശോധന നടത്തി. 12.33 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 18,596 പേർ ചികിത്സയിലുണ്ട്. 296 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ചൊവ്വാഴ്ച 18 മരണം റിപ്പോർട്ട് ചെയ്തത് എട്ടിലേക്ക് താഴ്ന്നത് നേരിയ ആശ്വാസം നൽകുെന്നങ്കിലും പുതിയ കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചുതന്നെ നിൽക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
തൊഴിൽ, ജീവിതം എന്നിവക്കുണ്ടാകുന്ന ആഘാതം കണക്കിലെടുത്താണ് കേസുകൾ ഉയർന്നുനിന്നിട്ടും ലോക്ഡൗൺ പോലെയുള്ള നടപടികളിലേക്ക് കടക്കാത്തത്.സ്വയം നിയന്ത്രണം പാലിക്കണമെന്നാണ് അധികൃതരുടെ അഭ്യർഥന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.