1617 പേർക്ക്​ കോവിഡ്​; 1737 രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 1617 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 3,72,549 പേർക്കാണ്​ വൈറസ്​ സ്ഥിരീകരിച്ചത്​. 1737 പേർ രോഗമുക്​തരായതോടെ ആകെ രോഗമുക്​തർ 3,52,208 ആയി. 18 മരണം കൂടി റിപ്പോർട്ട്​ ചെയ്​തതോടെ ആകെ കോവിഡ്​ മരണം 2089ലെത്തി. ബാക്കി 18,252 പേരാണ്​ ചികിത്സയിലുള്ളത്​. 321 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. 15,878 പേർക്കാണ്​ പരിശോധന നടത്തിയത്​.

10.18 ശതമാനമാണ്​ രോഗസ്ഥിരീകരണം. 18 മരണം റിപ്പോർട്ട്​ ചെയ്​തതും തീവ്രപരിചരണ വിഭാഗത്തിൽ അഞ്ചു​ പേർ വർധിച്ചതും​ ആശങ്കക്കിടയാക്കുന്നു.രാജ്യത്തെ സർക്കാർ ആശുപത്രികളിലെ ​െഎ.സി.യു വാർഡുകളുടെ 45 ശതമാനത്തോളം നിറഞ്ഞു.

പുതിയ കേസുകളേക്കാൾ രോഗമുക്​തിയുണ്ടായത്​ മാത്രമാണ്​ ആശ്വാസം. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന്​ അധികൃതർ ആവർത്തിച്ച്​ ആവശ്യപ്പെടുന്നുണ്ട്​. തൊഴിൽ, ജീവിതം എന്നിവക്ക്​ ഉണ്ടാകുന്ന ആഘാതം കണക്കിലെടുത്താണ്​ കേസുകൾ ഉയർന്ന്​ നിന്നിട്ടും ലോക്​ ഡൗൺ പോലെയുള്ള നടപടികളിലേക്ക്​ കടക്കാത്തത്​.

Tags:    
News Summary - kuwait covid-gulf covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.