കുവൈത്തിൽ ഒരു ഇന്ത്യക്കാരന്​ കൂടി കോവിഡ്​

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ്​ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം രണ്ടായി. ബ്രിട്ടനിൽനിന്ന്​ വന്ന സ്വദേശിയ ുമായി ബന്ധം പുലർത്തിയ ഇന്ത്യക്കാരനാണ്​ ശനിയാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​.

നേരത്തെ അസർബൈജാനിൽനിന്ന്​ വന്ന ഇൗജിപ്​ഷ്യൻ പൗരനുമായി ബന്ധം പുലർത്തിയ തമിഴ്​നാട്​ സ്വദേശിക്ക്​ വൈറസ്​ ബാധ സ്ഥിരീകരിച്ചിരുന്നു.​ ശനിയാഴ്​ച വൈറസ്​ ബാധ സ്ഥിരീകരിച്ചവരിൽ നാലുപേർ ബ്രിട്ടനിൽനിന്ന്​ വന്നവരാണ്​.

ഇതിൽ മൂന്നുപേർ കുവൈത്തികളും ഒരാൾ ലെബനോൻ പൗരനുമാണ്​. ഒരാൾ യു.എ.ഇയിൽനിന്ന്​ വന്ന കുവൈത്തിയാണ്​. മൂന്നുപേർ സ്വിറ്റ്​സർലാൻഡിൽനിന്ന്​ വന്നവരാണ്​. കുവൈത്ത്​, ലെബനോൻ, സോമാലിയ എന്നീ രാജ്യക്കാരാണ്​ ഇവർ. ഒരാൾ ഇൗജിപ്​തിൽനിന്ന്​ വന്ന കുവൈത്തി. എട്ടുപേർ ബ്രിട്ടനിൽനിന്ന്​ വന്നവരുമായി ബന്ധം പുലർത്തിയവരാണ്​. ഇതിൽ നാല്​ സ്വദേശികൾ, ഒരു ഇന്ത്യക്കാരൻ, രണ്ട്​ ഫിലിപ്പീൻ ഗാർഹികത്തൊഴിലാളികൾ, ഒരു ഇൗജിപ്​ഷ്യൻ പൗരൻ എന്നിവർ ഉൾപ്പെടും.

Tags:    
News Summary - kuwait covid-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.