കുവൈത്തിൽ ഒരു ഇന്ത്യക്കാരന് കൂടി കോവിഡ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം രണ്ടായി. ബ്രിട്ടനിൽനിന്ന് വന്ന സ്വദേശിയ ുമായി ബന്ധം പുലർത്തിയ ഇന്ത്യക്കാരനാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ അസർബൈജാനിൽനിന്ന് വന്ന ഇൗജിപ്ഷ്യൻ പൗരനുമായി ബന്ധം പുലർത്തിയ തമിഴ്നാട് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ നാലുപേർ ബ്രിട്ടനിൽനിന്ന് വന്നവരാണ്.
ഇതിൽ മൂന്നുപേർ കുവൈത്തികളും ഒരാൾ ലെബനോൻ പൗരനുമാണ്. ഒരാൾ യു.എ.ഇയിൽനിന്ന് വന്ന കുവൈത്തിയാണ്. മൂന്നുപേർ സ്വിറ്റ്സർലാൻഡിൽനിന്ന് വന്നവരാണ്. കുവൈത്ത്, ലെബനോൻ, സോമാലിയ എന്നീ രാജ്യക്കാരാണ് ഇവർ. ഒരാൾ ഇൗജിപ്തിൽനിന്ന് വന്ന കുവൈത്തി. എട്ടുപേർ ബ്രിട്ടനിൽനിന്ന് വന്നവരുമായി ബന്ധം പുലർത്തിയവരാണ്. ഇതിൽ നാല് സ്വദേശികൾ, ഒരു ഇന്ത്യക്കാരൻ, രണ്ട് ഫിലിപ്പീൻ ഗാർഹികത്തൊഴിലാളികൾ, ഒരു ഇൗജിപ്ഷ്യൻ പൗരൻ എന്നിവർ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.