കുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് ഭാഗിക കർഫ്യൂ ഏർപ്പെടുത്തി. വൈകീട്ട് അഞ്ചുമ ുതൽ പുലർച്ചെ നാല് വരെയാണ് കർഫ്യൂ. ഇൗ സമയത്ത് പുറത്തിറങ്ങാൻ പാടില്ല. കർഫ്യൂ നിയമം ലംഘിച്ചാൽ മൂന്നുവർഷം വരെ തടവും 10000 ദീനാർ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് പറഞ്ഞു.
കോവിഡ് 19 വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര മന്ത്രിസഭ യോഗത്തിെൻറതാണ് തീരുമാനം. ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ ജനങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ രാജ്യവ്യാപക കർഫ്യൂ ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയതാണ്.
ഇതിന് ശേഷവും ജനങ്ങൾ പുറത്ത് ഇറങ്ങിനടക്കുന്നത് തുടർന്നതാണ് കർശന നടപടിക്ക് അധികൃതരെ പ്രേരിപ്പിച്ചത്. കർഫ്യൂ നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പൊലീസും സൈന്യവും നിരത്തിലിറങ്ങും. സർക്കാർ ഉത്തരവ് നടപ്പാക്കാൻ സേന സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.