Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ ഇന്നു മുതൽ...

കുവൈത്തിൽ ഇന്നു മുതൽ കർഫ്യൂ

text_fields
bookmark_border
curfuew
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഞായറാഴ്​ച മുതൽ അനിശ്ചിതകാലത്തേക്ക്​ ഭാഗിക കർഫ്യൂ ഏർപ്പെടുത്തി. വൈകീട്ട്​ അഞ്ചുമ ുതൽ പുലർച്ചെ നാല്​ വരെയാണ്​ കർഫ്യൂ. ഇൗ സമയത്ത്​ പുറത്തിറങ്ങാൻ പാടില്ല. കർഫ്യൂ നിയമം ലംഘിച്ചാൽ മൂന്നുവർഷം വരെ തടവും 10000 ദീനാർ പിഴയും ലഭിക്കുമെന്ന്​ ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​ പറഞ്ഞു.

കോവിഡ്​ 19 വ്യാപനത്തി​​​െൻറ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര മ​ന്ത്രിസഭ യോഗത്തി​​​െൻറതാണ്​ തീരുമാനം. ആരോഗ്യ മ​ന്ത്രാലയത്തി​​​െൻറ മാർഗനിർദേശങ്ങൾ ജനങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ രാജ്യവ്യാപക കർഫ്യൂ ഏർപ്പെടുത്തുമെന്ന്​ കഴിഞ്ഞ ദിവസം മുന്നറിയിപ്പ്​ നൽകിയതാണ്​.

ഇതിന്​ ശേഷവും ജനങ്ങൾ പുറത്ത്​ ഇറങ്ങിനടക്കുന്നത്​ തുടർന്നതാണ്​ കർശന നടപടിക്ക്​ അധികൃതരെ പ്രേരിപ്പിച്ചത്​. കർഫ്യൂ നിയമം ലംഘിക്കുന്നില്ലെന്ന്​ ഉറപ്പാക്കാൻ ​പൊലീസും സൈന്യവും നിരത്തിലിറങ്ങും. സർക്കാർ ഉത്തരവ്​ നടപ്പാക്കാൻ സേന സജ്ജമാണെന്ന്​ അധികൃതർ വ്യക്​തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscurfewmalayalam newscorona virus
News Summary - Kuwait Curfuew-Gulf news
Next Story