‘കേ​ര’​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ പി​ന്ന​ണി ഗാ​യ​ക​ൻ പ്ര​കാ​ശ് സാ​രം​ഗി​നും ഗാ​യ​ക​ൻ രാ​ജേ​ഷ് ക​ട​വ​ന്ത്ര​ക്കും സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

‘ഈ ​ഓ​ണം ന​ല്ലോ​ണം 2023’

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് എ​റ​ണാ​കു​ളം റ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ന്റെ (കേ​ര) ‘ഈ ​ഓ​ണം ന​ല്ലോ​ണം 2023’ ഓ​ണാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ ഓ​ക്സ്ഫ​ഡ് പാ​കി​സ്താ​ൻ സ്കൂ​ളി​ൽ ന​ട​ക്കും. പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ പി​ന്ന​ണി ഗാ​യ​ക​ൻ പ്ര​കാ​ശ് സാ​രം​ഗും, ഗാ​യ​ക​നും മി​മി​ക്രി ആ​ർ​ട്ടി​സ്റ്റു​മാ​യ രാ​ജേ​ഷ് ക​ട​വ​ന്ത്ര​യും കു​വൈ​ത്തി​ൽ എ​ത്തി.

അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു. ഡോ​ക്ടേ​ഴ്സ് ഫോ​റം മു​ൻ പ്ര​സി​ഡ​ന്റ് ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ് ആ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വാ​തി​ര, നാ​ട​ൻ​പാ​ട്ട്, തെ​യ്യം, ഗാ​ന​മേ​ള, മി​മി​ക്രി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Kuwait-Ee Onam Nallonam 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.