ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ക​ഫ​റ്റീ​രി​യ​ക​ള്‍ ക​ണ്ടെ​ത്തി

കു​വൈ​ത്ത് സി​റ്റി: ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത 15 സ്കൂ​ള്‍ ക​ഫ​റ്റീ​രി​യ​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യി ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ അ​റി​യി​ച്ചു. ഇ​ത്ത​രം ക​ഫ​റ്റീ​രി​യ​ക​ള്‍ക്കെ​തി​രെ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ല്‍ ഉ​ണ​ർ​ത്തി.

കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് അ​പ​ക​ട​മു​ണ്ടാ​ക്കും വി​ധ​ത്തി​ലു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ക​ഫ​റ്റീ​രി​യ​യി​ലേ​ത്. പ​ല സ്കൂ​ളു​ക​ളി​ലും അ​നു​മ​തി​യി​ല്ലാ​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വൃ​ത്തി​യി​ല്ലാ​ത്ത പാ​ച​ക ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും സു​ര​ക്ഷ​ക്കും ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി​യാ​ണ്.

നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സ്‌​കൂ​ളു​ക​ൾ​ക്കെ​തി​രെ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഇ​ട​പെ​ട​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തോ​ട് ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - kuwait-Found poor quality cafeterias

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.