കുവൈത്ത് സിറ്റി: ജി.സി.സി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കുവൈത്ത് നടത്തുന്ന സമാധാന ശ്രമങ്ങളെ ബ്രിട്ടൻ പ്രകീർത്തിച്ചു. കുവൈത്തിലെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൻ കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കുവൈത്തിെൻറ പരിശ്രമങ്ങൾ ശ്ലാഘനീയമാണെന്ന് വ്യക്തമാക്കിയത്. പ്രതിസന്ധി നീണ്ടുപോവുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ബോറിസ് ജോൺസൺ കുവൈത്ത് അമീറിെൻറ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങൾ എത്രയും വേഗം ഫലപ്രാപ്തിയിലെത്തെട്ടയെന്ന് ആശംസിച്ചു.
ബ്രിട്ടെൻറ പിന്തുണക്ക് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലമായുള്ള ബന്ധം കൂടുതൽ ഉൗഷ്മളമാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാബിനറ്റ് കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല മുബാറക് അസ്സബാഹ്, വിദേശകാര്യ സഹമന്ത്രിമാരായ ഖാലിദ് ജാറുല്ല, ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, ദാരി അൽ അജ്റാൻ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.