കുവൈത്ത് സിറ്റി: സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ സംഘടനയായ സേവനം കുവൈത്ത് ഇഫ്താർ സംഗമം മംഗഫ് ഡിലൈറ്റ്സ് ഹാളിൽ നടന്നു. പ്രസിഡന്റ് ബൈജു കിളിമാനൂർ അധ്യക്ഷത വഹിച്ചു. ഫാ.എബ്രഹാം പി.ജെ ഉദ്ഘാടനം ചെയ്തു. ഇസ്മയിൽ വള്ളിയോത്ത് റമദാൻ സന്ദേശം നൽകി. നോമ്പ് മനുഷ്യമനസ്സുകളെ വിമലീകരിക്കാനും നന്മയുടെ പാതയിലൂടെ സഞ്ചരിക്കാനും പ്രേരിപ്പിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു.
ചെങ്ങന്നൂർ ഹരി മതസൗഹാർദ പ്രഭാഷണം നടത്തി. ഡോ.സുസോവന സുജിത് നായർ, അജ്മൽ വേങ്ങര, രാജൻ തോട്ടത്തിൽ, ഷാലു തോമസ്, ജിനു കെ.വി, സിബി മാത്യു, ഷാജിത, ജ്യോതി പാർവതി, സുനിൽ കൃഷ്ണ, പ്രേം തുഷാർ, ബിജിമോൾ ആര്യ, നിസ്സാം കടയ്ക്കൽ എന്നിവർ ആശംസകളും അറിയിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ചെങ്ങന്നൂർ ജയകുമാർ സ്വാഗതവും ട്രഷറർ ബിനോയ് ബാബു നന്ദിയും പറഞ്ഞു. മണലാരണ്യത്തിൽ കഴിയുന്ന തൊഴിലാളികൾക്ക് വസ്ത്രങ്ങളും പാദരക്ഷകളും നിത്യോപയോഗ സാധനങ്ങളും ഭക്ഷണപ്പൊതികളും വിതരണം നടത്തുമെന്ന് പ്രസിഡന്റ് ബൈജു കിളിമാനൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.