കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി കുവൈത്ത്. ഗാലപ്പിന്റെ ഗ്ലോബൽ സേഫ്റ്റി പുറത്തുവിട്ട റിപ്പോർട്ടിലാണ് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഒന്നാം സ്ഥാനത്തെത്തിയത്. 140 രാജ്യങ്ങളിലെ ഒന്നര ലക്ഷത്തോളം ആളുകളില്‍ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.
100ൽ 98 സ്കോർ നേടിയ കുവൈത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോർ രേഖപ്പെടുത്തിയാണ് സുരക്ഷിതമായ രാജ്യമായത്. ജീവിതച്ചെലവ്, കുറ്റകൃത്യങ്ങളുടെ നിരക്ക്, ജീവിത നിലവാരം, ഭവന സൂചകങ്ങൾ, ആരോഗ്യ സംരക്ഷണ നിലവാരം തുടങ്ങിയവയാണ് സുരക്ഷാ സൂചികയായി പരിഗണിച്ചത്.
പട്ടിക പ്രകാരം ഏറ്റവും കുറ്റകൃത്യങ്ങള്‍ കുറഞ്ഞ രാജ്യം കുവൈത്താണ്. രാജ്യത്തെ കുറഞ്ഞ ആക്രമണ നിരക്കും മോഷണ നിരക്കും ഇതിൽ നിർണായകമായി. രാജ്യത്ത് രാത്രിയിലടക്കം സുരക്ഷിതമായി തനിച്ച് പുറത്തിറങ്ങാനാകുമെന്ന് സർവേയിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.
കുവൈത്തിലെ ശക്തമായ നിയമവാഴ്ചയും പ്രവാസികൾക്കും പൗരന്മാർക്കും സുരക്ഷിതമായ അന്തരീക്ഷം നിലനിർത്തുന്നതിനുള്ള രാജ്യത്തിന്റെ പ്രയത്നങ്ങളും ഉയർത്തിക്കാട്ടുന്നതാണ് ഈ അംഗീകാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.