കുവൈത്ത്സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആഭിമുഖ്യത്തിൽ എട്ട് നോമ്പാചരണത്തോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നു മുതൽ ഏഴ് വരെ ക്രമീകരിച്ച വാർഷിക കൺവെൻഷൻ സമാപിച്ചു.
പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള എട്ട് നോമ്പാചരണത്തിനും വചനശ്രുശ്രൂഷകൾക്കും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ മികച്ച വാഗ്മികളായ ഫാ. വർഗീസ് ഫിലിപ് ഇടിച്ചാണ്ടി (ബാംഗ്ലൂർ ഭദ്രാസനം), ഫാ. കോശി വൈദ്യൻ (കൊല്ലം ഭദ്രാസനം), ഫാ. അജി എബ്രഹാം (മലബാർ ഭദ്രാസനം) എന്നിവർ കാർമികത്വം വഹിച്ചു.
അബ്ബാസിയ സെന്റ്. ബസേലിയോസ് ചാപ്പൽ, സാൽമിയ സെന്റ് മേരീസ് ചാപ്പൽ, നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് എന്നിവിടങ്ങളിൽ നടന്ന നോമ്പാചരണത്തിനും കൺവെൻഷൻ ക്രമീകരണങ്ങൾക്കും ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ് പാറക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, കൺവെൻഷൻ കൺവീനർ മാത്യു സഖറിയ, ജോയന്റ് കൺവീനർ ജിബു ജേക്കബ് വർഗീസ്, ഭരണസമിതിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
സെപ്റ്റംബർ എട്ടിന് ഇടവകയുടെ എല്ലാ ദേവാലയങ്ങളിലും വിശുദ്ധ കുർബാനയും നോമ്പുവീടലിന്റേതായ പ്രത്യേകമായ ശുശ്രൂഷകളും നേർച്ചവിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.