കു​റ്റ​വി​ചാ​ര​ണ​ക്ക്​ മ​റു​പ​ടി പ​റ​യു​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ന​സ്​ അ​ൽ സാ​ലി​ഹ്

കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ന​സ്​ അ​ൽ സാ​ലി​ഹി​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​ന​സ്​ അ​ൽ സാ​ലി​ഹി​നെ​തി​രെ പാ​ർ​ല​മെൻറി​ൽ അ​വി​ശ്വാ​സ പ്ര​മേ​യം സ​മ​ർ​പ്പി​ച്ചു.ശു​െ​എ​ബ്​ അ​ൽ മു​വൈ​സി​രി സ​മ​ർ​പ്പി​ച്ച കു​റ്റ​വി​ചാ​ര​ണ ചൊ​വ്വാ​ഴ്​​ച ച​ർ​ച്ച ചെ​യ്​​ത​തി​നൊ​ടു​വി​ലാ​ണ്​ 10​ എം.​പി​മാ​ർ ഒ​പ്പി​ട്ട അ​വി​ശ്വാ​സ പ്ര​മേ​യം സ​മ​ർ​പ്പി​ച്ച​ത്. ആ​ഗ​സ്​​റ്റ്​ നാ​ലി​ന്​ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട കു​റ്റ​വി​ചാ​ര​ണ നേ​ര​ത്തേ നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു. അ​വി​ശ്വാ​സ പ്ര​മേ​യം ആ​ഗ​സ്​​റ്റ്​ 26ന്​ ​വോ​ട്ടി​നി​ടും. അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യാ​ൽ മ​ന്ത്രി​ക്ക്​ സ്ഥാ​ന​ന​ഷ്​​ട​മു​ണ്ടാ​വും.ക​ഴി​ഞ്ഞ​യാ​ഴ്​​ച ധ​ന​മ​ന്ത്രി ബ​ർ​റാ​ക്​ അ​ൽ ഷി​ത്താ​നെ​തി​രെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട അ​വി​ശ്വാ​സ​പ്ര​മേ​യം വി​ജ​യി​ച്ചി​ല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.